വിജയം ഇഹപര ലോകങ്ങളിൽ

ഇസ്‌ലാമികതയും പൊതുവിദ്യാഭ്യാസവും ചേർത്ത് ദീനും ദുനിയയും കൈവരിക്കാൻ രൂപകല്പന ചെയ്ത കോഴ്സുകൾ

ഹിഫ്ദുല്‍ ഖുർആൻ

യോഗ്യത: ആറാം ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികൾ
വിദ്യാർത്ഥികൾ സാധാരണ സ്കൂൾ വിദ്യാഭ്യാസം തുടരുമ്പോൾ തന്നെ ഖുർആൻ മനപാഠം ചെയ്യുന്നു. ആത്മീയമായും വിദ്യാഭ്യാസപരമായും കുട്ടികൾക്ക് മികച്ച പിന്തുണ.

ആലിം വാഫിരി കോഴ്സ്

യോഗ്യത: SSLC കഴിഞ്ഞവരോ ഹാഫിളായവരോ
തഫ്സീർ, ഹദീസ്, ഫിഖ്, അറബി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട സമഗ്ര ഇസ്‌ലാമിക് സ്‌കോളർഷിപ് കോഴ്സ്. അതോടൊപ്പം തന്നെ +1, +2 (സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്) സ്കൂളിൽ തന്നെ തുടരണം.

പ്രൈമറി ശരീഅ + ദൗറ കോഴ്സ്

യോഗ്യത: പത്താം ക്ലാസിന് മുമ്പ് ഹാഫിളായവർ
മികവുറ്റ SSLC വിജയത്തിനായി പ്രത്യേക ട്യൂഷനോടൊപ്പം ശരീഅയുടെ അടിസ്ഥാനപരമായ പഠനം. പൂർണ്ണമായ A+ ലക്ഷ്യമാക്കി ശാസ്ത്രീയമായ പരിശീലനം.

ഈവനിംഗ് തഹ്‌ഫീദ്‌-ഉൽ-ഖുർആൻ

പ്രദേശവാസികളായ കുട്ടികൾക്ക്
പ്രതിദിനം മൂന്നു മണിക്കൂർ വീതം ഖുർആൻ പഠനം. ഹാഫിസ് പരിശീലനത്തിൽ ആഗ്രഹിക്കുന്ന പ്രദേശവാസി കുട്ടികൾക്കായി പ്രത്യേക സെഷനുകൾ.

സ്കൂൾ വിദ്യാഭ്യാസം

PSNM ഹയർ സെക്കണ്ടറി സ്കൂളിലൂടെയാണ് ജാമിഅഃ വാഫിരിയ്യയിലെ കുട്ടികളുടെ സ്കൂൾ പഠനം നടക്കുന്നത്:

  • 6 മുതൽ 10-ാം ക്ലാസ് വരെ: ഹിഫ്‌സ്/ശരീഅ പഠനത്തിനൊപ്പം തന്നെ സ്കൂൾ വിദ്യാഭ്യാസം.
  • SSLC യ്ക്ക് പ്രത്യേക കോച്ചിംഗ്: പൂർണ്ണ A+ വിജയത്തിനായി ഫോകസ്ഡ് പരിശീലനം.
  • +1, +2 ക്ലാസുകൾ: സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കാൻ അവസരം.
  • +2 കഴിഞ്ഞ്: വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള കോഴ്സ് കോളേജിൽ തിരഞ്ഞെടുക്കാൻ മാർഗനിർദ്ദേശം.

അല്ലെങ്കിൽ വിളിക്കുക +91 9562166963 (പ്രിൻസിപ്പൽ) / +91 6238411051